ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ റഹ്മാനും സജിതയും എല്ലാവര്‍ക്കും മധുരം നല്‍കി. സ്വന്തമായൊരു വീടെന്ന ഇരുവരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പമുണ്ടാവുമെന്ന് ചടങ്ങിനെത്തിയ കെ. ബാബു എംഎല്‍എ ദമ്പതിമാര്‍ക്ക് ഉറപ്പ് നല്കി
സുരക്ഷിതത്വ പ്രശ്നങ്ങളും അക്രമ ഭീഷണിയും നേരിടുന്ന മിശ്ര വിവാഹിതര്‍ക്ക് ഒരു വര്‍ഷം വരെ താങ്ങാവുന്ന രീതിയിലാണ് പദ്ധതി.സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സേഫ് ഹോം പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പദ്ധതിക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു